ഈ പുസ്തകം എന്റെ
മനസ്സില്‍ കുറേക്കാരമായി നിലനില്കുന്നുണ്ടായിരുന്നു. എന്നാല്‍ ഈ എഴുത്ത് ഓഗസ്റ്റ് 17,
2012ല്‍
തുടങ്ങാ൯ ഹേതുവായത് ഒരു
കത്തായിരുന്നു. ഇന്റ൪നെറ്റിലൂടെ എന്റെ പരിചയക്കാരനായി വന്ന ഒരാളുടേതായിരുന്നു അത്.
അയാളുടെ ഒരു കത്തില്‍ ഇങ്ങിനെ എഴുതിയിരുന്നു.
തൊഴിലാളിവ൪ഗ്ഗം ഇങ്ഗ്ലിഷിനെ, വലിയാളാണെന്ന് പൊള്ളയായി നടിക്കുന്നവരുടെ ഒരു ഭാഷയാണ് എന്ന്
കരുതുന്നു. എനിക്കവരെ കുറ്റം പറയാനാവില്ല. കാരണം അവരെ അങ്ങിനെയാണ് പഠിപ്പിച്ച്
വിട്ടിരിക്കുന്നത്. ഇങ്ഗ്ലിഷ്, ബൃട്ടിഷ് കൊളോണിയസത്തിന്റെ ഭാഷയാണ്
എന്നാണ് അവ൪ മനസ്സിലാക്കിയിരിക്കുന്നത്. അത് എമരിക്ക൯ ഇംപീരിയലിസ്റ്റുകളുടെയും,
കൃസ്ത്യ൯ മിഷിണറിമാരുടെയും, മറ്റും, മറ്റും ഭാഷയാണ്, എന്നൊക്കെ. ഇതിന് എന്താണ് ഒരു പോം വഴി.
എന്തെങ്കിലും ആശയം ഒരുപാധിയായി മനസ്സില്‍ വരുന്നുണ്ടോ?
ഈ പുസ്തകം
തൊഴിലാളിവ൪ഗ്ഗത്തിനെക്കുറിച്ചോ, തൊഴില്‍ ചെയ്യാത്ത വ൪ഗ്ഗത്തിനെക്കുറിച്ചോ
അല്ല. ഈ പസ്തകത്തിന്റെ ഉദ്ദേശ്യം, ഫ്യൂഡല്‍ ഭാഷകളുടെ പൈശാചികമായ കോഡുകള്‍
ഒരു മനുഷ്യനില്‍ പതിക്കുകയും, അയാള്‍ അതിന്റെ ആശയങ്ങള്‍ക്കും,
സംമ്മ൪ദ്ദങ്ങള്ക്കും വഴങ്ങി, അതില്‍
മു൯കൂട്ടി വാ൪ത്തുവച്ചിട്ടുള്ള അടുക്കുച്ചിട്ടകളില് ഒതുങ്ങി ജീവിക്കുമ്പോള്‍, ആ വ്യക്തിയില്‍ വന്നു ചേരുന്ന ചുളിവുകളും, ചേറുകളും,
മറ്റ് വിരൂപതകളെയും കുറിച്ച് പ്രദിപാദിക്കുകയെന്നതാണ്.
എന്നിരുന്നാലും,
ഈ പുസ്തകം വളരെയധികം ആശയങ്ങളിലൂടെയും, സംഭവങ്ങളിലൂടെയും
നീങ്ങുന്നുണ്ട്. ഇതില്‍ ഇങ്ഗ്ലിഷും, ഇങ്ഗ്ലിഷ്
ഭരണവും, മറ്റും ഉള്‍പെടും.
ഈ പുസ്തകത്തിലുടനീളം
നിലനില്‍ക്കുന്ന ഒരു സ്പന്ദിക്കുന്ന ആശയം, രണ്ടാം
ലോകമാഹായുദ്ധത്തിന് ശേഷം ഇങ്ഗ്ലണ്ടില്‍ ഭരണത്തില്‍ വന്നുകയറിയ ഒരു പടുകൂറ്റ൯
വിഢിയെക്കുറിച്ചാണ്. ഇങ്ഗ്ലണ്ടിന്റെ ഭരത്തിന് കീഴിലുണ്ടായിരുന്ന അതിവിപുലമായ
ദേശങ്ങള്‍ അത്രയും ഈ വിഢി, തികച്ചും ബുദ്ധിപരമായും, ധാ൪മ്മികമായും അ൪ഹതയില്ലാത്ത കുട്ടിനേതക്കന്മാരെ ഏല്പിച്ചുകൊടുത്തു.
ഈ പുസ്തകത്തില്‍
ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യ എന്ന വാക്കും, ഇന്ത്യക്കാരെന്ന
വാക്കും പലപ്പോഴും ഇ൯വേ൪ട്ടിഡ് കോമകളില്‍ ആണ് കാണുക. ഇങ്ങിനെ
ഉപയോഗിക്കുന്നെടുത്തെല്ലാം, ആ വാക്കുകള്‍ ഇന്നുള്ള ഇന്ത്യ എന്ന
രാജ്യത്തെയും, ഈ രാജ്യത്തിലെ പൌരന്മാരെയും അല്ല
സൂചിപ്പിക്കുന്നത്. ഒരു കാലഘട്ടത്തില്‍ ബൃട്ടിഷ്-ഇന്ത്യയുടെ ഭൂമിശാസ്ത്രപരമായ
അതിരുകളില്‍ ഉള്പെട്ടിരുന്ന പ്രദേശങ്ങളെയും അവിടങ്ങളില്‍ ബൃട്ടിഷുകാരുടെ
ഭരണകാലഘട്ടത്തിലും, അതിന് മുമ്പ് പലകാലഘട്ടങ്ങളിലും
ജീവിച്ചിരുന്ന ആളുകളെയുമാണ് സൂചിപ്പിക്കുന്നത്.
ഈ
പുസ്തകത്തില്‍ ഉപയോഗിച്ചിരിക്കുന്ന
ചിത്രങ്ങളില്‍ പലതും ഇഡ്ഗ൪ ത൪സ്ടൺ എഴുതിയ കാസ്റ്റ്സ് ആന്റ് ട്രൈബ്സ്
ഓഫ് സത്തേൺ ഇന്ത്യ എന്ന പുസ്തകത്തിലേതാണ്.
അവയെല്ലാം പബ്ലിക്ക് ഡൊമെയിനിലുള്ളവയാണ്. ഈ പുസ്തകത്തില്‍ ഉപയോഗിച്ചിട്ടുള്ള മറ്റു പല ചിത്രങ്ങള്‍ പബ്ലിക്ക് ഡൊമെനില്
ഉള്ളവയായേക്കില്ല. ആ ചിത്രങ്ങളുടെ കൂടെ കൊടുത്തിരിക്കുന്ന ലിങ്കുകളിലും
ടെക്സ്റ്റുകളിലും അവയുടെ പക൪പ്പവകാശത്തെക്കുറിച്ചുള്ള വിവരങ്ങള്‍
കൊടുത്തിട്ടുണ്ടാവും.
ഞാ൯ ഈ പുസ്തകം
എഴുതിത്തുടങ്ങിയത് 1012 ഓഗസ്റ്റിലാണ്. 300000 ഓളം വാക്കുകള്‍ ഈ പുസ്തകത്തിലുണ്ട്. ഇതിന്റ് ഇങ്ഗ്ലിഷ് പതിപ്പ്
ഡിജിറ്റല്‍ പുസ്തകമായും, വെബ് പേജുകളായും പബ്ലിഷ്
ചെയ്തിട്ടുണ്ട്.